
തൃക്കാക്കര: ക്ഷേത്രത്തിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ പ്രതിഷേധവുമായി ക്ഷേത്രം കമ്മിറ്റിക്കാരും വിശ്വാസികളും. ദിനേഷ് കുമാർ, ഉണ്ണി, മധു എന്നിവരുടെ നേതൃത്വത്തിലാണ് വിശ്വാസികൾ ലോറികൾ തടഞ്ഞത്.
ബ്രഹ്മപുരത്തേക്കുള്ള മാലിന്യലോറി ക്ഷേത്രത്തിന് സമീപത്തുവച്ച് കഴുകിയതോടെ മാലിന്യം കടമ്പ്ര സ്വയം ഭൂ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഗേറ്റിന് സമീപത്തേക്ക് ഒഴുകുകയായിരുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാമെന്ന കോർപ്പറേഷൻ എൻജിനിയറുടെ ഉറപ്പിൽ പ്രതിഷേധം അവസാനിച്ചു.