
കൊച്ചി: ഇടപ്പള്ളി സംഗീതോത്സവത്തിന് മധുരൈ ടി.എൻ.എസ്.കൃഷ്ണയുടെ കച്ചേരിയോടെ തുടക്കമായി. മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിൽ ദിവസവും വൈകിട്ട് ആറിനാണ് കലാപരിപാടി. ഇന്നലെ ഡോ.ചേർത്തല കെ.എൻ.രംഗനാഥ ശർമ്മയുടെ സംഗീതകച്ചേരി അരങ്ങേറി.
ഇന്ന് വിശാലാക്ഷി നിത്യാനന്ദിന്റെ സംഗീതപരിപാടി. 18ന് സ്പുർത്തി റാവു, 19ന് പാലക്കാട് രാംപ്രസാദ്, 20ന് ഹരീഷ് ശിവരാമകൃഷ്ണൻ, 21ന് അഭിലാഷ് ഗിരിപ്രസാദ്, 22ന് ഡോ.എം.ലളിത ആൻഡ് എം.നന്ദിനി അവതരിപ്പിക്കുന്ന വയലിൻ കച്ചേരി, 23ന് ശിവശ്രീ സ്‌കന്ദപ്രസാദ് , 24ന് രാമകൃഷ്ണൻ മൂർത്തിയുടെ സംഗീതകച്ചേരി എന്നിവയുണ്ടാകും.