
കൊച്ചി: കെ.എസ്.ആർ.ടി.സി പെൻഷൻ സമയബന്ധിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ട് നൽകിയ നിവേദനം നാലു മാസത്തിനകം പരിഗണിച്ച് ഉചിതമായ ഉത്തരവിറക്കാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി.സംഘടന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.ഹർജിയിൽ കെ.എസ്.ആർ.ടി.സി കക്ഷിയല്ലെങ്കിലും പെൻഷൻ പരിഷ്കരിക്കാൻ കോർപ്പറേഷൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.തുടർന്നാണ് നിവേദനം തീർപ്പാക്കാൻ ഉത്തരവിട്ടത്.