
കൊച്ചി: നാരായണ ഗുരുകുലം സ്റ്റഡിസർക്കിൾ സംഘടിപ്പിക്കുന്ന 'ഗുരുദർശനം ലോകസമാധാനത്തിന്" പഠനക്യാമ്പ് ഈമാസം 20ന് ആലുവ അദ്വൈതാശ്രമത്തിൽ നടക്കും.
രാവിലെ 9.30ന് ജയരാജ് ഭാരതിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ.എം.വി.നടേശൻ ക്ലാസ് നയിക്കും. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ.രാമചന്ദ്രൻ മുഖ്യാഥിതിയാകും. ടി.യു.ലാലൻ, ഓംകാർ, സുജൻ മേലുകാവ്, എം.വി.സുനിൽ, സുനിൽ മാളിയേക്കൽ, അഭിജിത് കെ.എസ്., നിഷാന്ത് പി.വി,, എം.എസ്. സുരേഷ് എന്നിവർ സംസാരിക്കും.