ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പസേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ദേശവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി തെളിക്കൽ ഇന്ന് നടക്കും. വൈകിട്ട് 6.30ന് കുന്നത്തേരി കവല മുതൽ ദേശവിളക്ക് എതിരേൽപ്പ് സ്ഥലംവരെയാണ് അയ്യപ്പജ്യോതി തെളിക്കുന്നത്. ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് വി.പി. സുകുമാരൻ, ജനറൽ കൺവീനർ എൻ.ആർ. ധനേഷ് എന്നിവർ അറിയിച്ചു.

ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള 26 -ാമത് ദേശവിളക്ക് മഹോത്സവവും നീരാജ്ജനത്തട്ട് പ്രദക്ഷിണവും ഡിസംബർ 10 മുതൽ 17 വരെ നടക്കും. അയ്യപ്പഭക്ത സംഗമത്തിൽ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, സംവിധായകൻ വിജി തമ്പി, സാഹിത്യകാരൻ ശ്രീമൻ നാരായണൻ, ശശിധരൻ എസ്. മേനോൻ, കെ.കെ. ലേഖ എന്നിവർ പങ്കെടുക്കും.