high-court

കൊച്ചി: കേരളത്തിലും വിദേശത്തും ഷോ നടത്താമെന്നു വാഗ്‌ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പു നടത്തിയെന്നാരോപിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ,ഭർത്താവ് ഡാനിയൽ വെബർ,ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസിലെ തുടർ നടപടികൾ ഹൈക്കോടതി ഡിസംബർ ഒന്നു വരെ സ്റ്റേ ചെയ്‌തു.പെരുമ്പാവൂർ അറക്കപ്പടി സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിലേയും എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലുളള തുടർ നടപടികളുമാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാൻ സ്റ്റേ ചെയ്തത്.കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കാൻ പബ്ളിക് പ്രോസിക്യൂട്ടർക്ക് നിർദ്ദേശം നൽകിയ ഹൈക്കോടതി ഹർജി ഡിസംബർ ഒന്നിലേക്ക് മാറ്റി.2018-19 ൽ സണ്ണി ലിയോണും കൂട്ടരും 39 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.ഷോ നടത്താമെന്നു പറഞ്ഞ് പണം തരാതെ തന്നെയാണ് പരാതിക്കാരൻ പറ്റിച്ചതെന്ന് കേസ് റദ്ദാക്കാൻ സണ്ണി ലിയോൺ നൽകിയ ഹർജിയിൽ പറയുന്നു.