
ചെങ്ങമനാട്: പാലപ്രശേരി ശ്രീകൃഷ്ണ ടൈൽവർക്സ് ഉടമയും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഇന്റർനാഷണൽ ആദ്യകാല പ്രസിഡന്റുമായിരുന്ന ചെങ്ങമനാട് പാലപ്രശേരി ശാന്തിഭവനിൽ ആർ. രാമചന്ദ്രൻപിള്ള (69) നിര്യാതനായി. ടൈൽ മാനുഫാക്ചറിംഗ് അസോസിയേഷൻ സ്ഥാപക അംഗമാണ്. ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ സ്കൂൾ രക്ഷാധികാരിയും ഹിന്ദു എക്കണോമിക് ഫോറം (എച്ച്.ഇ.എഫ്) മുൻകാല പ്രസിഡന്റുമാണ്. പരേതരായ വി.എസ്.കൃഷ്ണപിള്ളയുടെയും പത്മാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: അമൃത (അയർലാൻഡ്), അപർണ, ആതിര (ഇരുവരും ബംഗളൂരു). മരുമക്കൾ: ദീപക് (അയർലാൻഡ്), വരുൺ (ഗോവ), ധീരജ് (ബംഗളൂരു).