 
ആലുവ. എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിലുള്ള ആരോഗ്യ സുരക്ഷാക്ലാസ് ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് നസീന മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ, സി.എസ്. അജിതൻ, കെ.കെ. സുബ്രഹ്മണ്യൻ, ലക്ഷ്മി സാജു, റാണി സനൽകുമാർ എന്നിവർ സംസാരിച്ചു. ബിജു സനൽ ക്ലാസെടുത്തു.