പെരുമ്പാവൂർ: ലഹരി - മയക്കുമരുന്ന് വിമുക്ത പെരുമ്പാവൂരിനായി റെസിഡന്റ്‌സ് അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർഭയം പെരുമ്പാവൂർ എന്ന പേരിൽ സാംസ്‌കാരിക പ്രതിരോധറാലിയും സമ്മേളനവും നടത്തി. റാലിക്കുശേഷം നടന്ന സമ്മേളനം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു. റെസിഡന്റ്‌സ് അസോസിയേഷൻ പെരുമ്പാവൂർ മേഖലാ വർക്കിംഗ് പ്രസിഡന്റ് ജി. ജയപാൽ അദ്ധ്യക്ഷതവഹിച്ചു. മാത്യൂസ് മാർ അഫ്രേം മെത്രാപ്പൊലീത്ത, മർക്കോസ് മാർ ക്രിസോസ്റ്റംസ് മെത്രാപ്പൊലീത്ത എന്നിവർ വിശിഷ്ടാതിഥികളായി. മുനിസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ, ബ്രാഹ്‌മണ സഭ പ്രസിഡന്റ് എൻ. രാമചന്ദ്രൻ, കെ.എച്ച് ആർ.എ. ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, പെരു മ്പാവൂർ യൂണിറ്റ് പ്രസിഡന്റ് പാർത്ഥസാരഥി, പ്രസ് ക്ലബ് പ്രസിഡന്റ് സുരേഷ് കീഴില്ലം. പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജ്, സി.ബി.എസ്.ഇ സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇന്ദിര രാജൻ തുടങ്ങിയവർ സംസാരിച്ചു.