പട്ടിമറ്റം: വ്യാപാരി വ്യവസായി സമിതി പട്ടിമറ്റം യൂണിറ്റ്സമ്മേളനം ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് എം.എം. തങ്കച്ചൻ, സെക്രട്ടറി പോൾ വെട്ടിക്കാടൻ, ട്രഷറർ വി.യു. ജോയി, സി.പി. ഗോപാലകൃഷ്ണൻ, പി.ടി. കുമാരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. ഗിരീഷ് (പ്രസിഡന്റ്), കെ.കെ. റഷീദ് (വൈസ് പ്രസിഡന്റ്), കെ.എം. ഷമീർ (സെക്രട്ടറി), സി.കെ. ജയകുമാർ, ബിന്ദു അജി (ജോയിന്റ് സെക്രട്ടിമാർ), പി.എ. നിസാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.