പുക്കാട്ടുപടി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയും കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി ശാസ്ത്രബോധന ക്ലാസ് സ്‌കൂളിൽ സംഘടിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനസമിതി അംഗവുമായ കെ. രവിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.കെ. സോയി, സീനിയർ അസിസ്റ്റന്റ് അദ്ധ്യാപിക അനു ജോസഫ്, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, സ്പിക് മാക്കെ കോ ഓർഡിനേറ്റർ ഉണ്ണിവാരൃർ, സ്‌കൂൾ ലീഡർ ആദർശ് പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.