കോലഞ്ചേരി: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി വടവുകോട് ബ്ലോക്ക്പഞ്ചായത്ത് കാര്യാലയത്തിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. 20 രൂപ നിരക്കിൽ ഊണ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും.