b
കോടനാട് ബസേലിയോസ് ഔഗേൻ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന കര നെൽക്കൃഷിയുടെ വിത്തുവിതക്കൽ ട്രാവൻകൂർ സിമന്റ് ചെയർമാൻ ബാബു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കോടനാട് ബസേലിയോസ് ഔഗേൻ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന കരനെൽക്കൃഷിയുടെ വിത്തിടൽ ചടങ്ങ് ട്രാവൻകൂർ സിമന്റ് ചെയർമാൻ ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാംസൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു അബീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, മായ കൃഷ്ണകുമാർ, നവ്യ എം, സിനി എൽദോ, ഹരിഹരൻ പടിക്കൽ, അഡ്വ. തോമസ് പോൾ റമ്പാൻ, ഡോ. ബിബിൻ കുര്യാക്കോസ്,പി എസ് സുധീഷ്, സുകുമാരൻ മനയത്ത്, പി ഇ സുകുമാരൻ, എൽദോ പാത്തിക്കൽ, വിജയൻ മുണ്ടിയാത്, ജോബി പത്രോസ്, സാബു പാത്തിക്കൽ, അനൂപ് കെ എസ്, പ്രിൻസിപ്പൽ പ്രസന്നകുമാരി പി, റെനീഷ് എം. ജി എന്നിവർ പ്രസംഗിച്ചു.