ve
ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വേങ്ങൂർ പഞ്ചായത്തിൽ സന്ദർശനത്തിനെത്തിയപ്പോൾ

കുറുപ്പംപടി: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിവത്കരണം ഗ്രാമപഞ്ചായത്തുകളിൽ എന്ന വിഷയത്തിൽ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദേശീയ ശില്പശാലയുടെ ഭാഗമായി ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ള 17 അംഗ പ്രതിനിധി സംഘം വേങ്ങൂർ പഞ്ചായത്തിൽ സന്ദർശനം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ്, വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡെയ്സി ജെയിംസ്, പി. ആർ നാരായണൻ നായർ, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമരായ ശ്രീജ ഷിജോ, ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പ്രതിനിധി സംഘത്തെ അനുഗമിച്ചു.