പറവൂർ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 26,28,29,30, ഡിസംബർ ഒന്ന് തീയതികളിൽ മൂത്തകുന്നത്ത് നടക്കും. എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനവേദിയാകും. സ്വാഗതസംഘം രൂപീകരണയോഗം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ജനപ്രതിനിധികളായഎ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ, കെ.എസ്. സനീഷ്, എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ്, സെക്രട്ടറി ഡി. സുനിൽകുമാർ, സ്കൂൾ മാനേജർ കെ.ജി. പ്രദീപ്, പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി. ശ്രീകല എന്നിവർ സംസാരിച്ചു.
അദ്ധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരായും ജനപ്രതിനിധികൾ ചെയർമാൻമാരായും 17 സബ് കമ്മിറ്റികൾ രൂപീകരിച്ചു.