പറവൂർ: ഏഴിക്കര പള്ളിയാക്കൽ സർവീസ് സഹകരണബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന പഴം, പച്ചക്കറി സ്വാശ്രയഗ്രൂപ്പുകളുടെ ശീതകാല പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം കാർഷിക കടാശ്വാസ കമ്മീഷൻ അംഗം കെ.എം. ദിനകരൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാൻ അദ്ധ്യക്ഷത വഹിച്ചു. എം.വി. വർഗീസ്, എം.പി. വിജയൻ, എ.സി. രേണുക, എൽ എസ് ശുഭ, ലസിത മുരളി, നൗഫിദ നിസാം, സെക്രട്ടറി വി.വി. സനിൽ എന്നിവർ സംസാരിച്ചു.