നെടുമ്പാശേരി: ആമ്പല്ലൂർ പള്ളിത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന തൃശൂർ കിള്ളിമംഗലം കാക്കിരികുന്നത്ത് വീട്ടിൽ ഷാഹുൽ ഹമീദിനെ (34) വ്യാജ സ്വർണാഭരണങ്ങൾ പണയംവച്ച് പണംതട്ടിയ കേസിൽ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു.
2020 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഷാഹുൽ ഹമീദും മറ്റൊരു പ്രതിയായ തൃശൂർ സ്വദേശി ശ്രീരാഗും ചേർന്ന് അത്താണിയിലുളള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടങ്ങൾ പണയം നൽകി 2,68,288 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ശ്രീരാഗിനെ കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റ് ചെയ്തിരുന്നു. സബ് ഇൻസ്‌പെക്ടർ ഷാജി എസ്. നായർ, എ.എസ്.ഐ ആന്റണി ജെയ്‌സൻ, സി.പിഒമാരായ ഷിബു അയ്യപ്പൻ, കെ.പി. സെബാസ്റ്റ്യൻ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.