ചോറ്റാനിക്കര: പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുന്നതിന്റെ ഭാഗമായി ദീർഘനാൾ ഈടുനിൽക്കുന്ന ഹൈഡെൻസിറ്റി പോളി എത്തിലിൻ കണ്ടെയിനറുകളിൽ പച്ചക്കറിക്കൃഷി നടത്താൻ കൃഷിവകുപ്പ് സഹായം ഒരുക്കുന്നു. വളവും മണ്ണും ഇട്ട് പരിപാലിച്ച നല്ലഇനം പച്ചക്കറിത്തൈകൾ ഉൾപ്പെടെയുളെ കണ്ടെയിനറുകളാണ് വിതരണത്തിനെത്തുന്നത്. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് ചോറ്റാനിക്കര കൃഷി ഓഫീസർ അറിയിച്ചു.