va
ശിശുദിനത്തിൽ വായ്ക്കര പബ്ളിക് ലൈബ്രറി ഭാരവാഹികൾ വായ്ക്കര ഗവ.യു.പി. സ്കൂളിലെ പ്രതിഭകളോടൊപ്പം.

കുറുപ്പംപടി: വായ്ക്കര ഗവ.യു.പി.സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് വായ്ക്കര പബ്ളിക് ലൈബ്രറി സ്കൂളിലെ പ്രതിഭകൾക്ക് അവാർഡ് നൽകി അനുമോദിച്ചു. എൽ.എസ്.എസ്വി ജയികളായ നന്ദന വി.വി, അനാമിക പ്രസാദ്, സംസ്ഥാന ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ അവിനാശ് സുനിൽ, വൈഷ്ണവ് വി.ആർ, ബെസ്റ്റ് ചൈൽഡ് ടീച്ചർ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ അബിന ഷിജു എന്നിവർക്കാണ് അവാർഡ് നൽകിയത്.

ലൈബ്രറി പ്രസിഡന്റ് ഷാജൻ സി. കുര്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ.എൻ. ശശി, ലൈബ്രറി മുൻ പ്രസിഡന്റ് എ.ആർ. വിജയൻ, ഹെഡ്മിസ്ട്രസ് ബിസിമോൾ ജോൺ എന്നിവർ സംസാരിച്ചു.