നെടുമ്പാശേരി: ദേശീയ പഞ്ചായത്ത് രാജ് മന്ത്രാലയം ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന വിഷയത്തിൽ സിയാലിൽ സംഘടിപ്പിച്ച സെമിനാറിനെത്തിയ രാജസ്ഥാൻ പ്രതിനിധി സംഘം നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അമൃതംപൊടി നിർമ്മാണ യൂണിറ്റും ബഡ്‌സ് സ്‌കൂളും സംഘം സന്ദർശിച്ചു.