nassar
തൊഴിൽ വകുപ്പുമായി സഹകരിച്ച് നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ലേബർ രജിസ്‌ട്രേഷൻ ക്യാമ്പുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ലേബർ ഓഫീസർ ടി.കെ. നാസർ നിർവഹിക്കുന്നു.

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലേബർ രജിസ്‌ട്രേഷൻ ക്യാമ്പ് ലേബർ ഓഫീസർ ടി. കെ. നാസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കരിയാട്, മേയ്ക്കാട് യൂണിറ്റുകളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കരിയാട് യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.

പി.ജെ. ജോയ്, പി.ജെ. ജോണി, പി.വൈ. കുരിയച്ചൻ, ഷൈജൻ പി. പോൾ, എം.ആർ. നാരായണൻ, വർഗീസ് പോൾ, മോഹനൻ പറമ്പിൽ, മോളി മാത്തുക്കുട്ടി, സുമി സുധാധരൻ, റെയ്മോൾ റെജി എന്നിവർ പ്രസംഗിച്ചു.