പറവൂർ: പറവൂർ ഉപജില്ലാ കലോത്സത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് കുട്ടിഫോട്ടോഗ്രഫർമാർ. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ ഫോട്ടോഗ്രഫി പരിശീലിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് കലോത്സവത്തിന്റെ ഫോട്ടോയും വിഡിയോയും പകർത്തുന്നത്. കുട്ടികൾ പകർത്തുന്ന വീഡിയോയാണ് മത്സരങ്ങളിൽ ഉണ്ടാകുന്ന അപ്പീൽ പരിശോധിക്കുമ്പോൾ വിധികർത്താക്കൾ നോക്കുന്നത്. ഓരോ സ്കൂളുകളിലും സർക്കാർ നൽകിയിട്ടുള്ള ഡിജിറ്റൽ കാമറകളാണ് ഉപയോഗിക്കുന്നത്. 17 സ്കൂളുകളിലെ ഏഴുമുതൽ പത്താംക്ളാസ് വരെയുള്ള കുട്ടികൾക്കാണ് ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള ചുമതല. കലോത്സവവേദികളിളിലേയും സദസുകളിലേയും കൗതുകവും രസകരവുമായ ഫോട്ടോയും വീഡിയോയും ഇവർ കാമറകളിൽ ഒപ്പിയെടുക്കുന്നുണ്ട്.