മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവം സർഗസംഗമം-2022ന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി ആരക്കുഴ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ, ആരക്കുഴ സെന്റ് ജോസഫ് ഹൈസ്‌കൂൾ, ആരക്കുഴ സെന്റ് ജോസഫ് എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് വേദി.
ഇന്ന് രാവിലെ 10ന് സെന്റ് ജോസഫ് ഹൈസ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ അദ്ധ്യക്ഷത വഹിക്കും. ഡി.ഇ.ഒ ആർ. വിജയ മുഖ്യപ്രഭാഷണം നടത്തും. 19 ന് വൈകിട്ട് 5.30ന് സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്യും.