കോലഞ്ചേരി: ഉപജില്ലാ സ്‌കൂൾകലോത്സവം പഴന്തോട്ടം ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. എ.ഇ.ഒ ടി. ശ്രീകല പതാക ഉയർത്തി. പ്രിൻസിപ്പൽ എസ്. രജനി, ഹെഡ്മിസ്ട്രസ് എൻ. സിനി, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. രചനാമത്സരങ്ങൾ പൂർത്തിയായി.
ഇന്ന് രാവിലെ 9ന് കലാമത്സരങ്ങൾ തുടങ്ങും. വൈകിട്ട് 3ന് ഘോഷയാത്ര തുടർന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനാകും. സ്‌കൂൾ പൂർവ വിദ്യാർത്ഥി കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത മുഖ്യാതിഥിയാകും.
പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് , വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനു അച്ചു, ഡി.ടി.പി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജോർജ് ഇടപ്പരത്തി തുടങ്ങിയവർ സംസാരിക്കും. കലോത്സവ ലോഗോ രൂപകൽപ്പനചെയ്ത പി.ജെ. ആകാശ്, സിനിമാതാരം സുമേഷ് ചന്ദ്രൻ എന്നിവരെ ആദരിക്കും.