കളമശേരി: കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനങ്ങൾ ഉൾപ്പെടുത്തി പി.സി.ഒ.ഡി ക്ലിനിക്കും വെൽവുമൺ ക്ലിനിക്കും ആരംഭിക്കുന്നു. നിർദ്ധനരായ അഞ്ചു വനിതകൾക്കുള്ള സൗജന്യ ഗൈനക്കോളജി സർജറികളുടെ പ്രഖ്യാപനവും കിൻഡർ ഹോസ്പിറ്റൽ ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ആരംഭിക്കുന്ന ഗൈനക്ക് ഓങ്കോളജി, യൂറോ ഗൈനക്കോളജി, പ്ലാസ്റ്റിക് ആൻഡ്കോസ്മെറ്റിക് ഗൈനക്കോളജി വിഭാഗങ്ങളുടെ മുഴുവൻ സമയ സേവനങ്ങളുടെ ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് കളക്ടർ ഡോ.രേണു രാജ് നിർവഹിക്കും.
25 വരെ ഗൈനക്ക് ഓങ്കോളജി യൂറോ ഗനക്കോളജി, പ്ലാസ്റ്റിക് സർജറി കൺസൾട്ടേഷൻ സേവനങ്ങൾ സൗജന്യമായിരിക്കും. സെർവിക്കൽ കാൻസർ നിർണയത്തിനുള്ള പാപ്സ്മിയർ ടെസ്റ്റ് 50 ശതമാനം ഇളവോടെ ലഭ്യമാക്കും.