kayikamela
എം.ടി.അഭിരാമി

മൂവാറ്റുപുഴ: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായികമേളയിൽ ഉജ്ജ്വല വിജയവുമായി അസീസി ബധിര വിദ്യാലയം. കായിക മേളയിൽ 8 ഒന്നാംസ്ഥാനവും ഒരു രണ്ടാംസ്ഥാനവും 4 മൂന്നാംസ്ഥാനവുമാണ് അസീസി സ്‌കൂൾ നേടിയത്. എം.ടി അഭിരാമി അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യനായി. 100 മീറ്റർ, 200 മീറ്റർ ഓട്ടം, 4x100 മീറ്റർ റിലേ, ലോംഗ് ജമ്പ് എന്നീ ഇനങ്ങളിലും ഒന്നാമതെത്തിയാണ് അഭിരാമി വിജയിയായത്.

kayikamela
മുഹമ്മദ് മുബാറക്ക്

അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് മുബാറക്ക് ഷോട്ട്പുട്ടിൽ ഒന്നാമതെത്തി. അണ്ടർ 14 ഗേൾസ് 600 മീറ്റർ ഓട്ടം, 4x100 മീറ്റർ റിലേ എന്നിവയിൽ ഷാലെറ്റ് ഷിബു ഒന്നാംസ്ഥാനവും 800 മീറ്റർ ഓട്ടത്തിൽ എസ്. രമ്യ ഒന്നാം സ്ഥാനവും ഹൈജമ്പിൽ ആൽഫി ടോമി രണ്ടാം സ്ഥാനവും നേടി. ഗൗരി നന്ദന 100 മീറ്റർ, 200 മീറ്റർ എന്നിവയിലും ജെയിൻ ജോസഫ് 400 മീറ്ററിലും എം.എം.നിഹാല 100 മീറ്ററിലും മൂന്നാംസ്ഥാനം നേടി.

സംസ്ഥാന ബധിര കായികമേളയിൽ 270 പോയിന്റ് നേടി എറണാകുളം ജില്ല ഓവറോൾ കിരീടവും സ്വന്തമാക്കി. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ സ്‌കൂളിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത 16 പേരും എ ഗ്രേഡ് നേടി. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിലും സ്‌കൂൾ മികച്ച വിജയം കൈവരിച്ചു.

kayikamela
ഷാലെറ്റ് ഷിബു

ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീവ ഫ്രാൻസിസ്, അദ്ധ്യാപകരായ സിസ്റ്റർ മാഗി, സിസ്റ്റർ ജിസ്മി, ഷൈനിമോൾ അഗസ്റ്റിൻ, മിനു മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.