തൃക്കാക്കര: വിദ്വേഷ പ്രസംഗങ്ങൾ സമൂഹത്തിൽ അസ്വസ്ഥത പടർത്തുന്ന തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന പത്രങ്ങളെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചെന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സാധാരണ നിലയിൽ അവഗണിക്കാവുന്ന ഇത്തരം പ്രസംഗങ്ങൾ വ്യക്തമായ അജണ്ടയോടെയാണ് പ്രചരിക്കപ്പെടുന്നത്. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ദേശീയ പത്ര ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.സി.നാരായണൻ, കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, ഡയറക്ടർ കെ.രാജഗോപാൽ, പ്രൊഫ.എം.ടി.തോമസ് എന്നിവർ സംസാരിച്ചു.