തുരുത്തിപ്പുറം: തൈവാലത്ത് കുടുംബക്ഷേമ ട്രസ്റ്റിന്റെ 27-ാമത് വാർഷിക കുടുംബസംഗമം നടന്നു. തൈവാലത്ത് റെസിഡൻസിയിൽ നടന്ന ചടങ്ങ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഡോ.ടി.ബി. അജയൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി എസ്. ബാബു വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ കാഷ് അവാർഡ്, വാർദ്ധക്യപെൻഷൻ, ചികിത്സാസഹായം എന്നിവ വിതരണംചെയ്തു. ശതാഭിഷിക്തരായവരെയും ദാമ്പത്യത്തിന്റെ 50 വർഷം പൂർത്തിയാക്കിയവരെയും സപ്തതിയായവരെയും ആദരിച്ചു. വൈസ് പ്രസിഡന്റ് ടി.സി. സോമൻ നന്ദി പറഞ്ഞു.