പറവൂർ: മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ മണ്ഡലച്ചിറപ്പ് ഉത്സവം ഇന്നുമുതൽ ഡിസംബർ 27വരെ നടക്കും. ഇന്ന് വൈകിട്ട് 5.45ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയെ പൂർണകുംഭം നൽകി സ്വീകരിക്കും. 6ന് ക്ഷേത്രം ശാന്തി എം.എ. അജീഷ് ചിറപ്പ് ഉദ്ഘാടനം ചെയ്യും. 6.30ന് അനുഗ്രഹപ്രഭാഷണം 7.30ന് അമൃതഭോജനം.

നന്തികുളങ്ങര ചിറപ്പുറത്ത് ഭദ്രകാളി ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമവും വൈകിട്ട് ചിറപ്പും നടക്കും. കൊട്ടുവള്ളിക്കാട് ആലുങ്കൽ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് 6.30 ന് മേൽശാന്തി ടി.ആർ. ശ്രീകാന്ത് തന്ത്രി ഉദ്ഘാടനം ചെയ്യും. മഹാഭാരത ചിന്തകൾ എന്ന വിഷയത്തിൽ എം.പി. ചെന്താമരാക്ഷൻ പ്രഭാഷണം നടത്തും. ഡിസംബർ 27 ന് ഉത്സവം സമാപിക്കും.

പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രം, കരിമ്പാടം ശ്രീവല്ലീശ്വരി ക്ഷേത്രം, ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രം, പറവൂത്തറ ചില്ലിക്കൂടം ഭഗവതി ക്ഷേത്രം, കരിയമ്പിള്ളി ക്ഷേത്രം, പറവൂർ വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രം, കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രം, പെരുമ്പടന്ന അണ്ടിശേരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ മണ്ഡലം ചിറപ്പ് ഉത്സവം 27വരെ നടക്കും.