football

തൃക്കാക്കര: മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി പൂണിത്തുറയിൽ പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ഭഗത് സോക്കർ ക്ലബ്ബും സി.ഐ.ടി.യു പൂണിത്തുറ മേഖലാകമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മുൻ ഇന്ത്യൻ വനിതാ ഫുട്ബാൾതാരം സി.വി.സീന ഉദ്ഘാടനം ചെയ്തു.

ഭഗത് സോക്കർ ക്ലബ്ബ് സെക്രട്ടറി വി.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ബി.സാബു, കെ.എസ്.സനീഷ്, ശ്യാം മൃണാൾ, സുധിഷ് കുമാർ കെ.എസ്, സുരേഷ് സുന്ദരം, വി.എസ്.വിനോദ് കുമാർ, ഇ.കെ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.