 
വൈപ്പിൻ: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം എളങ്കുന്നപ്പുഴയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുത്തിവയ്പ്പ് യജ്ഞം അടുത്തമാസം എട്ടുവരെ 21 പ്രവൃത്തി ദിനങ്ങളിലായി പൂർത്തീകരിക്കും. നാലുമാസവും അതിനുമുകളിലും പ്രായമുള്ള മുഴുവൻ പശു, എരുമ വർഗത്തിലുള്ള ഉരുക്കളെയും കുത്തിവയ്പ്പിന് വിധേയമാക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാമൃഗസംരക്ഷണ ഓഫീസർ ഡോ. മറിയമ്മ തോമസ്, പഞ്ചായത്ത് അംഗം റസിയ ജമാൽ, പുതുവൈപ്പ് ക്ഷീരസംഘം പ്രസിഡന്റ് ബാബു, ഡോ. പി. എം. രചന, ഡോ. ജാൻസി സി. കാപ്പൻ, ഡോ. രജിത പിള്ള, ഡോ. പി.എ. സൈറ എന്നിവർ സംസാരിച്ചു.