global
തിരുവാണിയൂർ ഗ്രാമപഞ്ചായത്തിനു മുന്നിൽ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ തെരുവുനാടകം

തിരുവാണിയൂർ: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തിരുവാണിയൂർ പഞ്ചായത്തിന് മുന്നിൽ ഗ്ലോബൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ തെരുവുനാടകവും റാലിയും സംഘടിപ്പിച്ചു. തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ സംസാരിച്ചു.