വൈപ്പിൻ: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വൈപ്പിൻ നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി മെഗാ വളണ്ടിയർ ട്രെയിനിംഗ് ക്യാമ്പ് ആരംഭിച്ചു. അയ്യമ്പിള്ളി ഗവ.ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കനിവ് ജില്ലാ സൊസൈറ്റി ഡയറക്ടർ എൻ.എസ്. അനിൽകുമാർ നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് പി.ബി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. സാജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, എ.പി. പ്രിനിൽ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് 18വരെ തുടരും. സമാപന സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.