മൂവാറ്റുപുഴ ഉപജില്ലാ കായികമേള ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ: ഗവൺമെന്റ് മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മൂവാറ്റുപുഴ ഉപജില്ലാ കായികമേള സമാപിച്ചു. കായികമേളയുടെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ജീജ വിജയൻ സ്വാഗതം പറഞ്ഞു.