flower

കൊച്ചി: അറുപതിനായിരത്തിലേറെ പുഷ്പങ്ങളും അപൂർവയിനം ചെടികളും പുരാതന കാർഷിക ഉപകരണങ്ങളുമൊക്കെയായി എറണാകുളം ഫ്ലവർ ഷോയ്ക്ക് തുടക്കമായി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണൻ, കൗൺസിലർ പദ്മജ മേനോൻ, മിഥുൻ മണി, ഷമീർ വളവത്ത്, മനോജ് മണി, എം.മഹേഷ്, ബിനു പുറക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലാദ്യമായി ഗ്ലാസ് ഫാബ്രിക് ട്രാൻസ്പരന്റ് പന്തലിനുള്ളിലാണ് ഫ്‌ളവർ ഷോ സംഘടിപ്പിച്ചിരിക്കുന്നത്.