തൃക്കാക്കര: അഖിലകേരള അയ്യപ്പസേവാസംഘം സീപോർട്ട് - എയർപോർട്ട് റോഡിൽ കാക്കനാട് മാവേലിപുരത്ത് ആരംഭിക്കുന്ന അന്നദാന പവലിയൻ ഇന്ന് രാവിലെ 10.30ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. സേവാസംഘം പ്രസിഡന്റ് കെ.ആർ.എസ്. സുനിൽ അദ്ധ്യക്ഷത വഹിക്കും.
ഉമ തോമസ് എം.എൽ.എ അന്നദാനം ഉദ്ഘാടനം ചെയ്യും. സംഭാവന കൂപ്പൺ വിതരണം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. എ.സി.പി ബേബി മുഖ്യാതിഥിയായിരിക്കും. നിർമ്മൽ ആനന്ദ്, കേശവ് തമ്പി, മനേഷ് എം. മോഹനൻ എന്നിവർ സംസാരിക്കും.