പറവൂർ: നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസി ഏർപ്പെടുത്തിയ ഭാരത് സേവക് നാഷണൽ അവാർഡ് ഡോ. പി.വി. സുരാജ് ബാബുവിന്. ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് അവാർഡ്. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ പതിമൂന്നുവർഷം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.