വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനകീയ സഹകരണം പരിപാടിയുടെ ഭാഗമായി നായരമ്പലം പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കഥ, കവിതരചനാ മത്സരങ്ങൾ നടത്തി. ഉദ്ഘാടനം സാഹിത്യകാരൻ ജോയ് നായരമ്പലം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ എൻ.കെ. ശശി , ഷൈല ബാബു, കല ബാബുരാജ്, സെക്രട്ടറി എ. ഉഷാദേവി എന്നിവർ സംസാരിച്ചു.