കൊച്ചി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വെണ്ണല സഹകരണ ബാങ്കിൽ സഹകരണ പതാക ഉയർത്തി പ്രതിജ്ഞയെടുത്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് പതാക ഉയർത്തി. ഭരണസമിതി അംഗം എസ്.മോഹൻദാസ് അദ്ധ്യക്ഷനായി. എൻ.എ.അനിൽകുമാർ, കെ.ജി.സുരേന്ദ്രൻ, വി.കെ.വാസു, ആശാ കലേഷ്, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.