പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ 159 പോയിന്റോടെ ഒന്നാംസ്ഥാനത്തും കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ 98 പോയിന്റോടെ രണ്ടാംസ്ഥാനത്തുമാണ്. എൽ.പി. വിഭാഗത്തിൽ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളും ഒന്നാമതും കരുമാല്ലൂർ ലിറ്റിൽ തേരേസാസ് യു.പി സ്കൂൾ രണ്ടാമതുമാണ്. യു.പി വിഭാഗത്തിൽ മൂത്തകുന്നം എസ്.എൻ.എം സ്കൂൾ ഒന്നാമതും കരിമ്പാടം ഡി.ഡി സഭ സ്കൂൾ രണ്ടാമതുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതും പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതുമാണ്.
രണ്ടാംദിവസമായ ഇന്ന് എല്ലാ വേദികളും സജീവമാകും. ഇന്ന് ഒമ്പതാം വേദിയായ ജി.എൽ.പി.ബി സ്കൂളിൽ നടക്കുന്ന എല്ലാ മത്സരങ്ങളും കണ്ണൻകുളങ്ങര എൽ.പി സ്കൂളിലേക്കും പതിനൊന്നാം വേദിയായ ഗേൾസ് സ്കൂളിൽ നടക്കുന്ന രചനാമത്സരങ്ങൾ ബോയ്സ് ഹൈസ്കൂളിലെ പത്താം വേദിയിലേക്കും മാറ്റി.