pf
കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും, യോഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധപ്രകടനവും യോഗവും നടത്തി. ആലുവ ഗാന്ധി സ്‌ക്വയറിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിസന്റ് എ.എം. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. മിനിമം പെൻഷൻ 9000 രൂപയാക്കുക, മുതിർന്നവർക്കുള്ള റെയിൽവേ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ജനറൽ കൺവീനർ പോൾ വർഗീസ്, പി.എഫ്.പി.എ ജില്ലാ സെക്രട്ടറി കെ.ജെ. ആൽഫർഡ്, വർക്കിംഗ് പ്രസിഡന്റ് ടി.കെ. രമേശൻ, ഡി. ഗോപിനാഥൻ നായർ, അഡ്വ. കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.