പെരുമ്പാവൂർ: വർക്കല നാരായണ ഗുരുകുലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഗുരുദർശനം ലോകസമാധാനത്തിന് എന്ന വിഷയത്തിൽ പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. 20ന് രാവിലെ 9.30ന് ആലുവ അദ്വൈതാശ്രമത്തിലാണ് ക്യാമ്പ് നടക്കുന്നത്. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജയരാജ് ഭാരതി അദ്ധ്യക്ഷതവഹിക്കും. ആലുവ റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ പഠനക്ലാസ് നയിക്കും. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യാഥിതിയാകും. ആലുവ ശ്രീനാരായണ ക്ലബ്ബ് അസിസ്റ്റന്റ് സെക്രട്ടറി ടി.യു. ലാലൻ, ഗുരുദേവൻ മാസിക മാനേജിംഗ് ഡയറക്ടർ ഓംകാർ, ഗുരുകുലം സ്റ്റഡി സർക്കിൾ കോട്ടയം ജില്ലാ കൺവീനർ സുജൻ മേലുകാവ്, കുന്നത്തുനാട് താലൂക്ക് കൺവീനർ എം.വി. സുനിൽ, ഉപദേശക സമിതിഅംഗം സുനിൽ മാളിയേക്കൽ, ഗുരുകുല ബാലലോകം കൺവീനർ കെ.എസ്. അഭിജിത്, പി.വി. നിഷാന്ത്വി, സ്റ്റഡി സർക്കിൾ ജനറൽ കൺവീനർ എം.എസ്. സുരേഷ് എന്നിവർ സംസാരിക്കും.
ഉച്ചയ്ക്ക് 2ന് ഗുരുകുലം സ്റ്റഡി സർക്കിൾ താലൂക്ക്, ജില്ലാ സമിതികളുടെ രൂപീകരണവും നടക്കും. ഫോൺ: 9562074137.