പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ ഹരിതകർമ്മസേനയെ ആദരിച്ചു. വാർഷിക ആഘോഷങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഹരിതകർമ്മസേന പ്രസിഡന്റ് ഷീല ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഹരിതകർമ്മ സേനാംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ആദരിച്ചു. ഹരിതകർമ്മ സേനാംഗങ്ങളിൽ മികച്ചവിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ജെ. ബാബു, മെമ്പർ എം.കെ. രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിനി സാജൻ, പഞ്ചായത്ത് അംഗങ്ങളായ സോളി ബെന്നി, ഷുഹൈബ ശിഹാബ്, രാജേഷ് മാധവൻ, ബിനിത സജീവൻ, ഇ.എസ്. സനിൽ, ഫൗസിയ സുലൈമാൻ, എൻ.ഒ. സൈജൻ, കെ.എം. ഷിയാസ്, സെക്രട്ടറി എൻ.എം. മോഹനൻ എന്നിവർ പ്രസംഗിച്ചു.
ഒക്കൽ പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച പതിനായിരത്തിലധികംകിലോ പ്ലാസ്റ്റിക് കഴിഞ്ഞവർഷം കയറ്റി അയച്ചു.