വൈപ്പിൻ: നായരമ്പലം സെന്റ് ജോർജ് കാത്തലിക്ക് ഫ്രണ്ട്‌സ് നിർമ്മിക്കുന്ന 7-ാമത് ഭവനത്തിന്റെ തറക്കല്ലിടൽ 19ന് ഉച്ചയ്ക്ക് പെരുമ്പിള്ളിയിൽ കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവീസ് ചിറമേൽ നിർവഹിക്കും. നിർദ്ധനരായ ഭവനരഹിതർക്ക് ഭവനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും കെട്ടിട നിർമ്മാണതൊഴിലാളികളാണ്. ഒഴിവുദിനങ്ങളിൽ ശ്രമദാനമായിട്ടാണ് വീടുകൾ പണിയുന്നത്. സാധനസാമഗ്രികൾ വാങ്ങുവാൻ സുമനസുകളുടെ സഹായമുണ്ട്.
ചടങ്ങ് ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കും. ദാനമായി ലഭിച്ച ഭൂമി 4 പേർക്ക് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ വിതരണംചെയ്യും. ഭൂമി നൽകിയ ജെയിംസൺ കൂളിയത്തിനെ ആദരിക്കും. ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ്, വാർഡ് മെമ്പർ വാസന്തി സജീവൻ, ഫാ. ജോസഫ് തട്ടാരശേരി, ഫാ. സാബു നെടുതലത്ത്, ഫാ. ഡെന്നി പെരിങ്ങാട്ട്, എ. ജി. ജോയ്, ജെയിംസ് കുറുപ്പശേരി, ബിജു മരോട്ടിപ്പറമ്പിൽ, ആൻഡ്രൂസ് കളരിക്കൽ എന്നിവർ പ്രസംഗിക്കും.