മൂവാറ്റുപുഴ: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള അഖിലകേരള വായനമത്സരത്തിന്റേയും മുതിർന്നവർക്കുള്ള വായന മത്സരത്തിന്റേയും താലൂക്കുതല മത്സരം 20ന് രാവിലെ 10മുതൽ ഉച്ചയ്ക്ക് 1വരെ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ നടക്കും. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുമുണ്ടാകും. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എസ്. അജയകുമാർ ക്ലാസിന് നേതൃത്വം നൽകും. വിജയികളാകുന്ന 1,2,3 സ്ഥാനക്കാർക്ക് യഥാക്രമം 2500, 2000, 1500 രൂപവീതം കാഷ് അവാർഡ് നൽകും. ആദ്യപത്ത് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും നൽകും. ഇവർക്ക് ജില്ലാതല മത്സരത്തിലും പങ്കെടുക്കാം. മത്സരാർത്ഥികൾ കൃത്യസമയത്ത് എസ്.എൻ.ഡി.പി ഹൈസ്കൂളിൽ എത്തണം. ഹാൾ ടിക്കറ്റ് രജിസ്ട്രേഷൻ സമയത്ത് നൽകും. വിശദ വിവരങ്ങൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. 0485 2813984.