manoj

കൊച്ചി: തൃശൂരിൽ നിന്ന് കാണാതായ പതിനേഴുകാരി കൊച്ചി നഗരത്തിൽ കൂട്ടമാനഭംഗത്തിന് ഇരയായി. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന സംഭവത്തിൽ രണ്ടു പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത്‌പേർ അറസ്റ്റിലായി.

കുട്ടിയെ ഇടനിലക്കാർ വഴി കൂടുതൽപേർക്ക് കാഴ്ചവച്ചതായാണ് വിവരം. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ്, തൃശൂർ കൃഷ്ണപുരം കാക്കശേരി വീട്ടിൽ അജിത്ത്കുമാർ, ആലുവ ചൂർണിക്കര കരിപ്പായിൽ വീട്ടിൽ കെ.ബി. സലാം, പത്തനംതിട്ട കൂരംപാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ എന്നിവരെ എറണാകുളം സെൻട്രൽ പൊലീസും ഗിരിജ, അച്ചു, നിഖിൽ ആന്റണി, ബിജിൻ, ബുജിൻ മാത്യു എന്നിവരെ പാലാരിവട്ടം പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ കാണാതായതു സംബന്ധിച്ച് തൃശൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് മനോജ് ഹോട്ടലിലെത്തിച്ചു. ശേഷം സലാമിനെ വിളിച്ചുവരുത്തി. ഇവരുവരും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് ഇവരുടെ പരിചയക്കാരും ലോഡ്ജ് മാനേജർമാരുമായ ജോഷി, അജിത്ത്കുമാർ എന്നിവർക്കും പെൺകുട്ടിയെ കാഴ്ചവച്ചു.

ഇവിടെനിന്നു രക്ഷപ്പെട്ട് പാലാരിവട്ടത്തെത്തിയ പെൺകുട്ടി ഗിരിജയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ താമസിച്ചു. ഇവിടെവച്ചാണ് പാലാരിവട്ടത്ത് അറസ്റ്റിലായ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഗോഡ്‌വിൻ എന്നയാളെയും പൊലീസ് ചോദ്യം ചെയ്തതായാണ് വിവരം. ഇയാൾക്കെതിരെ മുമ്പും കേസുകളുണ്ട്.