 
കൂത്താട്ടുകുളം: ഉപജില്ലാ സ്കൂൾ കായിക മേളയിൽ വടകര, കൂത്താട്ടുകുളം, പാലക്കുഴ സ്കൂളുകൾ ചാമ്പ്യൻമാർ. എൽ.പി വിഭാഗത്തിൽ വടകര എൽ.എഫ് എൽപി സ്കൂൾ, യു.പിയിൽ കൂത്താട്ടുകുളം ഗവ.യു പി സ്കൂൾ എന്നിവ ഓവറോൾ കിരീടം നേടി. മാറിക സെന്റ് മേരീസ് എൽ.പി.എസും വി.എം യു.പി.എസ് ആലപുരവും റണ്ണറപ്പായി,
ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കുഴ ഗവ.മോഡൽ എച്ച് എസ് എസ്, വടകര എൽ.എഫ് എച്ച്.എസ് സ്കൂളുകൾ ഓവറോൾ ചാമ്പ്യൻമാരായി. ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ് റണ്ണറപ്പായി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ വടകര സെന്റ് ജോൺസ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. കൂത്താട്ടുകുളം ഹയർ സെക്കൻഡ സ്കൂൾ റണ്ണറപ്പായി. മാർച്ച് പാസ്റ്റിനുള്ള ട്രോഫി കൂത്താട്ടുകുളം ഗവ. യു പി സ്കൂളിന് സമ്മാനിച്ചു. പാലക്കുഴ ഗവ.മോഡൽ സ്കൂളിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. എ.ഇ.ഒ ബോബി ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജിബി സാബു, ജോസ് കുര്യാക്കോസ്, പ്രിൻസിപ്പൽ ജയിംസ് മണക്കാട്ട്, എ.വി. മനോജ്, ഒ.എം. ഷാജി, അജി പള്ളിത്താഴത്ത്, സിജു തോമസ് എന്നിവർ സംസാരിച്ചു.