ആലുവ: വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ആലുവ അദ്വൈതാശ്രമം സന്ദർശിച്ചതിന്റെ ശതാബ്ദിയുടെ ഭാഗമായി നാളെ വൈകിട്ട് മൂന്നിന് അദ്വൈതാശ്രമത്തിൽ സാംസ്കാരികസദസ് സംഘടിപ്പിക്കും. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ വേണു വി. ദേശം, ഡോ. സുരാജ് ബാബു, സിസ്റ്റർ ശാലിനി, ശിവൻ മുപ്പത്തടം, ജോസഫ് , സ്വാമിനി നിത്യചിന്മയി, അരുവി അരുവിപ്പുറം എന്നിവർ പങ്കെടുക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു.