
കൊച്ചി: പക്ഷിപ്പനി കോഴിയിറച്ചി കച്ചവടത്തെ പ്രതിസന്ധിയിലാക്കി. വില കുത്തനെ ഇടിയുകയാണ്. മണ്ഡലകാലം തുടങ്ങിയതും ക്രൈസ്തവർക്ക് 25 നോമ്പ് എത്തുന്നതും ചിക്കൻ വിപണിയെ കൂടുതൽ തളർത്തും. 210 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്ക് 165 രൂപയാണ് ഇന്നലെ വില. കോഴിക്കുഞ്ഞുങ്ങൾക്കും വില കൂടിയെങ്കിലും ചിക്കൻ വിപണിയിലെ ക്ഷീണം മൂലം കർഷകർ കാര്യമായി വാങ്ങുന്നില്ല. നിലവിൽ ഫാമിലുള്ള കോഴികൾ വിപണിയിലെത്തിക്കഴിഞ്ഞാൽ ഉത്പാദനത്തിലും കുറവുണ്ടാകും. മണ്ഡലകാലം കഴിയുമ്പോഴേക്കും ഇതുമൂലം വിലവർദ്ധനവും ഉണ്ടായേക്കും. മത്സ്യ ലഭ്യത കൂടിയതും വില കുറഞ്ഞതും കോഴിയുടെ ഡിമാന്റിന് ഇടിവുണ്ടാക്കിയിട്ടുണ്ട്.
ചിക്കൻ വില
(ഇന്നലത്തെ വില, പഴയ വില)
കർഷകരുടെ വില - 105 (120)
റീട്ടെയിൽ വില - 110-125 ( 140-142)
ഇറച്ചി റീട്ടെയിൽ - 160-170 (200-210)
പക്ഷിപ്പനി, മണ്ഡലകാലം, വരാനിരിക്കുന്ന ക്രിസ്മ് നോമ്പ് ഇവയെല്ലാം കോഴി വ്യാപാര മേഖലയിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഇനിയും ആവശ്യകത കുറയുമോ എന്നറിയില്ല.
എസ്.കെ.നസീർ
സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ