അങ്കമാലി: മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് ഒ.പി, ഐ.പി വിഭാഗങ്ങളിൽ വരുന്ന എല്ലാവിധ ആശുപത്രി ചെലവുകളും സർക്കാർ വഹിക്കുവാൻ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മെഡിസെപ് പൂർണമായും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മാത്രം വിഹിതംകൊണ്ട് നടത്തുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം ഒ.പി ചികിത്സ അനുവദിക്കുന്നില്ലെന്നും ജി.എസ്.ടി ഇനത്തിൽ 864 രൂപ വീതം ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും ഈടാക്കുന്നുണ്ടെന്നും കെ.വി. മുരളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.പി. ഗീവർഗീസ്. കെ.ഒ. ഡേവീസ്, വി.എ. അഫ്സലൻ, ജോർജ് പി. അബ്രാഹം തുടങ്ങിയവരും പങ്കെടുത്തു .